‘പുലർച്ചെ രണ്ട് മണിക്ക് ഷാരൂഖ് ഖാൻ എന്നെ വിളിച്ചു, പത്താന് ഞാൻ സുരക്ഷ ഉറപ്പുകൊടുത്തു’; അസം മുഖ്യമന്ത്രി

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് എന്നുചോദിച്ചുകൊണ്ടാണ് ഹിമന്ത കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇതേ തുടർന്ന് ഷാരൂഖ് മുഖ്യമന്ത്രിയെ വിളിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഫോൺവിളി വിവരം സ്ഥിരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.

‘‘ബോളിവുഡ് നടൻ ശ്രീ ഷാരൂഖ് ഖാൻ എന്നെ വിളിച്ചു. ഞങ്ങൾ ഇന്ന് രാവിലെ രണ്ട് മണിക്ക് സംസാരിച്ചു. തന്റെ സിനിമയുടെ പ്രദർശനത്തിനിടെ ഗുവാഹത്തിയിൽ നടന്ന സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഞങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തും’’ -ഹിമന്ത ട്വീറ്റ് ചെയ്തു.

Tags:    
News Summary - 'SRK called me at 2 am': Himanta Sarma assures security amid Pathaan row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.