മുംബൈ: മഹാരാഷ്ട്ര ഗവർണറുടെ മുംബൈയിലെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ 18 പേർക്ക് േകാവിഡ് സ്ഥിരീകരിച്ചു. ഗവർണറുമായി അടുത്തിടപഴകുന്ന ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഗവർണർ ഭഗത് സിങ് കോശ്യാരി ക്വാറൻറീനിൽ പ്രവേശിച്ചു.
രോഗബാധിതരുമായി സമ്പർക്കമുണ്ടായിരുന്ന രാജ്ഭവനിലെ നൂറോളം ജീവനക്കാരെ ആരോഗ്യവകുപ്പ് കോവിഡ് പരിശോധനക്ക് വിേധയമാക്കി. അതേസമയം, മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇേതാടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,46,600 ആയി.
മുതിർന്ന നടൻ അമിതാഭ് ബച്ചൻ (77), മകൻ അഭിഷേക് ബച്ചൻ (44) എന്നിവർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.