െചന്നൈ: പെട്രോൾ, ഡീസൽ വില കുറക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഡി.എം.കെയുടെ പ്രകടന പത്രിക. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഇന്ധനവില കുറക്കുന്നതിനൊപ്പം പാചകവാതക സിലിണ്ടറിന് 100 രൂപ സബ്സിഡി അനുവദിക്കുമെന്നും തമിഴ്നാട്ടിലെ ക്ഷീര ഫെഡറേഷന്‍റെ 'ആവിൻ' പാലിന് മൂന്നു രൂപ കുറക്കുമെന്നും സ്റ്റാലിൻ വാഗ്ദാനം െചയ്യുന്നു. 100ഇന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഡി.എം.കെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
- പെട്രോൾ വില അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കുറക്കും
- നിയമസഭ നടപടികൾ തത്സമയ സംപ്രേഷണം ചെയ്യും
- ആവിൻ മിൽക്കിന് മൂന്നുരൂപ കുറക്കും
- തിരുക്കുറളിനെ ദേശീയ ഗ്രന്ഥമാക്കാൻ നടപടികൾ ആരംഭിക്കും
- വസ്തു നികുതി സംസ്ഥാനത്ത് വർധിപ്പിക്കില്ല
- റേഷൻ കാർഡ് ഉടമകൾക്ക് 4000 രൂപ നൽകും
- വഴിയോര വിൽപനക്കാർക്ക് രാത്രി വിശ്രമകേന്ദ്രങ്ങൾ
- ഹിന്ദു ക്ഷേത്രങ്ങളുടെ പരിപാലത്തിന് 1000 കോടി
- കർഷകർക്ക് പുതിയ മോട്ടോറുകൾ വാങ്ങാൻ 10,000 രൂപ
- സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ടാബ്ലറ്റുകൾ
- വ്യവസായ മേഖലയിൽ 75 ശതമാനം തൊഴിലും തമിഴ് ജനതക്ക്
- പ്രസവാവധി 12 മാസമായി നീട്ടും
- നീറ്റ് പരീക്ഷ എടുത്തുകളയാൻ ആദ്യ നിയമസഭ യോഗത്തിൽ നിയമം പാസാക്കും
- പാചകവാതക സിലിണ്ടറിന് 100 രൂപ സബ്സിഡി
- അമ്മ കാന്‍റീനിന് സമാനമായി 500 കലൈഞ്ജർ ഭക്ഷണ ശാലകൾ
- പള്ളികളുടെയും മോസ്കുകളുടെയും പരിപാലനത്തിന് 200 കോടി
- തിരുച്ചിറപ്പള്ളി, മധുര, സേലം, നെല്ലായ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മെട്രോ ട്രെയിൻ
- 30 വയസിന് താഴെയുള്ളവരുടെ വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളും
- ഈ വാഗ്ദാനങ്ങൾ പാലിക്കാൻ പ്രത്യേക മന്ത്രിസഭ രൂപവത്കരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.