ചെന്നൈ: ഇംഗ്ലീഷിനുപുറമെ, മദ്രാസ് ഹൈകോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ജസ്റ്റിസ് എൻ.വി. രമണക്കും കത്തയച്ചു.
ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിൽ സാമൂഹിക വൈവിധ്യവും സാമൂഹികനീതിയും ഉറപ്പുവരുത്തണം. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന വിശാലാധിഷ്ഠിതവും വൈവിധ്യപൂർണവുമായ ജഡ്ജിമാരുണ്ടെങ്കിൽമാത്രമേ സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടുകളും മൂല്യങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയൂ, പ്രത്യേകിച്ച് ചരിത്രപരവും പരമ്പരാഗതവും ഭാഷാപരവും സാംസ്കാരികവുമായ വിഷയങ്ങളിൽ. വിശാലമായ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്കും സുപ്രീംകോടതിയെ സമീപിക്കാനാവണം. ഇതിനായി ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ സുപ്രീംകോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.