ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾ അതിനുള്ള ഫണ്ടും കണ്ടെത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ‘‘കേന്ദ്രസർക്കാറിെൻറ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതു പോലുള്ള പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് അതിനായുള്ള ഫണ്ടും കണ്ടെത്തേണ്ടതുണ്ട്. കേന്ദ്രത്തിന് ഇതിൽ ഒന്നും ചെയ്യാനില്ല’’^എന്നതായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം.
കാർഷിക പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകൾ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രിയുടെ പ്രതികരണം. രാവിലെ നടന്ന പൊതുമേഖലാ ബാങ്കുകളുടെ മേധാവിമാരുമായുള്ള ചർച്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
10 ദിവസമായി കർഷകർ നടത്തി വന്ന സമരത്തിനൊടുവിൽ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് മധ്യപ്രദേശിലും തമിഴ്നാട്ടിലും കാർഷിക പ്രതിഷേധങ്ങൾ നടന്നുവരികയാണ്. മധ്യപ്രദേശിൽ കാർഷിക വായ്പകൾ പലിശ രഹിതമായി നൽകുന്നതിനാൽ കടം എഴുതിത്തള്ളാനാകില്ലെന്ന് സംസ്ഥാന കാർഷിക മന്ത്രി വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.