ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം വ്യാപിപ്പിക്കാതിരിക്കാൻ കുത്തക കമ്പനികൾക്കുവേണ്ടി അമേരിക്ക രംഗത്ത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനുമേൽ കടുത്ത സമ്മർദമാണ് അമേരിക്കൻ ഭരണകൂടം പ്രയോഗിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമുള്ള വില നിശ്ചയിക്കാനുള്ള അധികാരത്തിന് പുറമെ, കേന്ദ്രസർക്കാർ തീരുമാനിക്കുന്ന വിലയ്ക്ക് െമഡിക്കൽ ഉപകരണങ്ങൾ വിൽക്കാതിരിക്കാനും ആവശ്യമെങ്കിൽ ഉടൻ വിപണിയിൽനിന്ന് പിൻവലിക്കാനും കുത്തക കമ്പനികളെ അനുവദിക്കണമെന്നാണ് അമേരിക്കൻ നിലപാട്.
ഹൃദ്രോഗികൾക്ക് ആവശ്യമായ സ്െറ്റൻറിെൻറയും കാൽമുട്ട് മാറ്റിവെക്കാനുള്ള ഉപകരണങ്ങളുടെയും വില ഇൗയിടെ കേന്ദ്രസർക്കാർ കർശനമായി നിയന്ത്രിച്ചിരുന്നു. 75 മുതൽ 80 വരെ ശതമാനമാണ് വിലനിയന്ത്രണം ഏർപ്പെടുത്തിയത്. 2017 ഫെബ്രുവരിയിൽ ദേശീയ ഫാർമസ്യൂട്ടിക്കൽ വിലനിർണയ അതോറിറ്റി (എൻ.പി.പി.എ) പുറത്തിറക്കിയ വിജ്ഞാപനപ്രകാരം മരുന്ന് അരിച്ചെടുക്കുന്ന സ്റ്റെൻറിെൻറ വില 29,600 രൂപയായാണ് നിശ്ചയിച്ചത്. മെറ്റൽ സ്റ്റെൻറ് വില 7,260 രൂപയും. ആദ്യഇനത്തിന് വിപണിയിൽ 40,000 മുതൽ 1.98 ലക്ഷം രൂപ വരെയുണ്ടായിരുന്നിടത്താണ് 29,600 ആയി നിശ്ചയിച്ചത്. രണ്ടാമത്തെ ഇനത്തിന് കുത്തക കമ്പനികൾ ശരാശരി 30,000 മുതൽ 75,000 വരെയാണ് ഇൗടാക്കിയിരുന്നത്. പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്ത കുത്തകകൾക്ക് വൻ തിരിച്ചടിയായിരുന്നു ഇത്.
500 കോടി ഡോളറിെൻറ ഇന്ത്യൻ മെഡിക്കൽ ടെക്നോളജി വിപണിയിൽ അമേരിക്കൻ കമ്പനികൾ വൻ സ്വാധീനമാണ് ചെലുത്തുന്നത്. അതുകൊണ്ടുതന്നെ ഇവർ വിലനിയന്ത്രണത്തെ എതിർത്തു. പ്രത്യേകിച്ച് രണ്ട് കമ്പനികളാണ് ഇക്കാര്യത്തിൽ ശക്തമായി രംഗത്തുവന്നത്. പുതിയ ഉപകരണങ്ങൾ വിപണിയിൽ ഇറക്കുന്നതിനെയും ഗവേഷണങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ കമ്പനികൾ, ഭാവിയിൽ ഇന്ത്യയിെല നിക്ഷേപ സാധ്യതകൾ കുറയുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ സമ്മർദത്തിലാക്കാനും ശ്രമിച്ചു.
അതേസമയം, വിലനിയന്ത്രണം ഏർപ്പെടുത്തിയതിെൻറ പശ്ചാത്തലത്തിൽ വിപണിയിൽനിന്ന് സ്റ്റെൻറും കാൽമുട്ട് മാറ്റിവെക്കൽ ഉപകരണങ്ങളും പിൻവലിക്കാനുള്ള കമ്പനികളുടെ നീക്കം തടഞ്ഞ് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം ഉത്തരവ് ഇറക്കിയിരുന്നു. അനുമതിയില്ലാെത ഇവ പിൻവലിക്കരുതെന്നായിരുന്നു ഉത്തരവ്. സർക്കാർ നിശ്ചയിച്ച നിരക്കിൽ വിൽക്കുന്നത് തങ്ങൾക്ക് ആദായകരമല്ലെന്ന് പറഞ്ഞ് സ്റ്റെൻറ് പിൻവലിക്കാൻ അമേരിക്കൻ കമ്പനിയായ അബോട്ട് ലബോറട്ടറീസ് നൽകിയ അപേക്ഷ തള്ളുകയും ചെയ്തു. വിപണിയിലെ ക്ഷാമം രോഗികളെ പ്രതികൂലമായി ബാധിക്കുന്നത് തടയാനായിരുന്നു സർക്കാർ നടപടി.
ഇൗ സാഹചര്യത്തിലാണ് കമ്പനികൾക്കുവേണ്ടി അമേരിക്കൻ ഭരണകൂടം സമ്മർദം ശക്തമാക്കിയത്. ഭാവിയിൽ മറ്റു മെഡിക്കൽ ഉപകരണങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വില നിശ്ചയിക്കാനും കമ്പനികൾക്ക് ഇഷ്ടമുള്ളപ്പോൾ ഏത് ഉൽപന്നവും വിപണിയിൽനിന്ന് പിൻവലിക്കാനും അനുമതി വേണമെന്നാണ് തങ്ങളുടെ നിലപാടെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റപ്രസേൻററ്റിവ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇക്കഴിഞ്ഞ മേയിൽ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.