ന്യൂഡൽഹി: തുടർച്ചയായ മൂന്ന് ഉപതെരെഞ്ഞടുപ്പുകളിലെ േതാൽവിയോടെ ബി.ജെ.പിയുമായി ഉടക്കി നിൽക്കുന്ന നിതീഷ് തെൻറ രാഷ്ട്രീയ എതിരാളി ലാലു പ്രസാദ് യാദവുമായി വീണ്ടും അടുക്കാനുള്ള സാധ്യത ആരാഞ്ഞു. മറുഭാഗത്ത് കേന്ദ്രവുമായി ഉടക്ക് തുടർന്ന നിതീഷ്, മോദി സർക്കാറിെൻറ കർഷക ഇൻഷുറൻസ് പദ്ധതി തള്ളി സ്വന്തം നിലയിൽ ബിഹാറിൽ പദ്ധതി തുടങ്ങുകയും ചെയ്തു.
പ്രധാനമന്ത്രി ഫസൽ ബീമാ യോജനയേക്കാൾ വ്യാപ്തിയുള്ള ‘ബിഹാർ രാജ്യ ഫസൽ സഹായതാ യോജന’ക്ക് ആദ്യത്തേതിൽനിന്ന് ഭിന്നമായി പ്രീമിയം അടേക്കണ്ടതുമില്ല. തുടക്കം മുതൽ കേന്ദ്രത്തിെൻറ പദ്ധതിയുടെ വിമർശകനാണ് നിതീഷ് കുമാർ. ബിഹാറിൽ എൻ.ഡി.എയുടെ മുഖം മോദിയല്ല, നിതീഷ് കുമാറായിരിക്കും എന്ന് ആവർത്തിക്കുന്നതിനിടയിലാണ് മോദിയുടെ കൊട്ടിഘോഷിച്ച പദ്ധതി തള്ളി സ്വന്തം പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാറിെൻറ ഇൻഷുറൻസ് പദ്ധതി ദേശീയ- സഹകരണ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുത്തവർക്ക് മാത്രമേ ഉപകാരപ്പെടൂ. അതേസമയം, സംസ്ഥാന സർക്കാറിെൻറ പുതിയ സ്കീം എല്ലാ വിഭാഗത്തിലെയും കർഷകരെ അഭിമുഖീകരിക്കുന്നു. വായ്പ എടുക്കാത്തവർക്കും കൃഷി നാശമുണ്ടായാൽ നഷ്ടപരിഹാരം നൽകും. കേന്ദ്ര ഇൻഷുറൻസിൽ സംസ്ഥാനവും കേന്ദ്രവും പ്രീമിയത്തിെൻറ 49 ശതമാനവും ബാക്കി രണ്ട് ശതമാനം ഗുണഭോക്താക്കളും വഹിക്കണം. സംസ്ഥാന സർക്കാർ വഹിക്കേണ്ട പ്രീമിയം തുകയും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. 2016ൽ ബിഹാർ 495 കോടി രൂപയാണ് പ്രീമിയത്തിലേക്ക് അടച്ചത്. എന്നാൽ കൃഷി നാശത്തിന് കർഷകർക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 221 കോടി രൂപ മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മഹാസഖ്യത്തോടെപ്പമായിരുന്നപ്പോൾ പ്രധാനമന്ത്രിയുെട കാർഷിക ഇൻഷുറൻസ് പദ്ധതിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു നിതീഷ്. ഇൗ ഇൻഷുറൻസ് കർഷകരെയല്ല, കമ്പനികളെയാണ് സഹായിക്കുന്നതെന്നായിരുന്നു അന്ന് നിതീഷ് അഭിപ്രായപ്പെട്ടിരുന്നത്. സഖ്യം വിട്ട് ഒരു വർഷമായപ്പോഴേക്കും കേന്ദ്ര സർക്കാറിെൻറ ഇൻഷുറൻസ് സ്കീം നിരസിച്ച് സംസഥാനത്തിന് സ്വന്തമായി സ്കീം തയാറാക്കിയിരിക്കുകയാണ് ജെ.ഡി.യു നേതാവ്.
20 ശതമാനം വരെ കൃഷി നാശം സംഭവിച്ചവർക്ക് ഹെക്ടറിന് 7500 വീതം നഷ്ടപരിഹാരം ലഭിക്കും. ഇങ്ങനെ നഷ്ടപരിഹാരമായി ഏറ്റവും ഉയർന്നത് 15000 രൂപ വരെയാണ് ലഭിക്കുക. 20 ശതമാനത്തിലേറെ നഷ്ടം സംഭവിച്ചവർക്ക് ഹെക്ടറിന് 10,000 രൂപ വീതം ലഭിക്കും. ചെറുകിട കൃഷിക്കാരെയാണ് സ്കീം പ്രധാനമായും ലക്ഷം വെക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതലായുള്ളതും ചെറുകിട കർഷകരാണ്.
നിർണായക ഘട്ടത്തിൽ സഖ്യമുപേക്ഷിച്ചുപോയ തനിക്ക് തിരിച്ചുവരാനുള്ള സാധ്യത ആരാഞ്ഞ് പ്രമുഖ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുേഖനയാണ് ലാലുപ്രസാദ് യാദവിനെ കാണാൻ നിതീഷ് കുമാർ ദൂതന്മാരെ വിട്ടത്. 2015ൽ അധികാരത്തിലെത്തിച്ച മഹാസഖ്യത്തെ ഉപേക്ഷിച്ച് കഴിഞ്ഞ വർഷമാണ് നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്നത്. അതോടുകൂടിയാണ് ലാലു -നിതീഷ് െവൈരം വീണ്ടുമുടലെടുത്തത്. രാഷ്ട്രീയ വിരോധം തീർത്ത് അഴിമതികേസിൽ ലാലുവിനെ ജയിലിലയക്കുക കൂടി ചെയ്തതോടെ ഇരുവർക്കുമിടയിലുള്ള ശത്രുതയേറി. ബിഹാറിൽ എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയശേഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ലാലുവിനെ ജയിലിലടച്ചിട്ടും മകൻ തേജസ്വി യാദവിനോട് കനത്ത പരാജയമേറ്റുവാങ്ങിയത് നിതീഷ് കുമാറിന് തിരിച്ചടിയായി.
ഇതേ തുടർന്ന് ബി.ജെ.പിക്കെതിരായ ജനവിരുദ്ധ വികാരം മുതലെടുത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പാർട്ടിക്ക് വേണമെന്ന നിലപാടിലാണ് നിതീഷ്. ഇതിനിടയിലാണ് ലാലുവിെൻറ മനസ്സറിയാൻ ആളെ വിട്ട് ആർ.ജെ.ഡിയുമായും വിലപേശലിന് നിതീഷ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.