ബംഗളൂരു: മംഗളൂരുവിൽ ബൈക്കിന് പിന്നിൽ നായെ കെട്ടിയിട്ട് ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടി. മംഗളൂരു കൊൻചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.
ചെരുപ്പു കടിച്ചുപറച്ചതിെൻറ ദേഷ്യത്തിൽ ഇരുവരും ചേർന്ന് നായെ ബൈക്കിന് പിന്നിൽ കയറിൽ കെട്ടിയിട്ടശേഷം വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കർ പറഞ്ഞു. സംഭവം നടന്ന മംഗളൂരുവിലെ മേരിഹില്ലിലെ സി.സി.ടി.വി. ക്യാമറയിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.തുടർന്ന് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരവും അനാവശ്യമായി പുറത്തിറങ്ങി ലോക്ക് ഡൗൺ ലംഘിച്ചതിനാൽ ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുക്കുകയായിരുന്നു. ബൈക്കിൽ കെട്ടിവലിച്ചുകൊണ്ടുപോയ നായ ചോര ഒലിപ്പിച്ചു നടപാതയിലൂടെ േപാകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആനിൽ കെയർ ട്രസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. ട്രസ്റ്റ് അധികൃതരെത്തുമ്പോഴേക്കും പരിക്കേറ്റ നായ സ്ഥലത്തുനിന്നും പോയിരുന്നു. നായയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ മാസം 24നും സമാനമായ രീതിയിൽ മംഗളൂരുവിലെ സുരത്കലിൽ ബൈക്കിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.