ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളിൽ വീണ്ടും പൊട്ടിത്തെറി. രണ്ടു ഗ്രൂപ്പുനേതാക്കൾ ചേർന്ന് സീറ്റ് പങ്കിട്ടെടുക്കുന്നതിൽ വ്യാപക പ്രതിഷേധം. ഒരു വശത്ത് പ്രതിഷേധം മുതിർന്ന നേതാവ് പി.സി. ചാക്കോയുടെ രാജിയിൽ എത്തിയപ്പോൾ, അനുനയത്തിനു വിളിച്ചു കൂട്ടിയ എം.പിമാരുടെ യോഗവും കടുത്ത അമർഷത്തിെൻറ വേദിയായി.
കെ. മുരളീധരൻ ബുധനാഴ്ചത്തെ യോഗവും ബഹിഷ്കരിച്ചു. പ്രശ്നപരിഹാരത്തിന് ഹൈകമാൻഡ് ഇടപെടൽ. സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്നും അല്ലാതെയും മുതിർന്ന നേതാക്കൾ മൂന്നു ദിവസമായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ നടത്തിയെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് കൈമാറേണ്ട സ്ഥാനാർഥിപ്പട്ടികക്ക് രൂപമായില്ല. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ദിവസം അടുത്തെങ്കിലും നിരവധി സീറ്റിെൻറ കാര്യത്തിൽ തർക്കവും അനിശ്ചിതത്വവും തുടരുകയാണ്.
കേരളത്തിൽ കൂടിയാലോചന നടത്താതെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനെ നോക്കുകുത്തിയാക്കി തയാറാക്കിയ പട്ടികയുമായാണ് സ്ക്രീനിങ് കമ്മിറ്റി ചർച്ചക്ക് എത്തിയതെന്ന പ്രതിഷേധമാണ് കത്തുന്നത്. ഇരുവരും ഗ്രൂപ് അടിസ്ഥാനത്തിൽ സീറ്റ് വീതം വെെച്ചന്നും ജയസാധ്യതയോ എം.പിമാരുടെ വികാരമോ കണക്കിലെടുത്തില്ലെന്നുമാണ് പരാതിയുടെ കാതൽ.
എം.കെ. രാഘവൻ, കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആേൻറാ ആൻറണി തുടങ്ങിയവർ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. എം.പിമാരുടെ യോഗവും ബഹിഷ്കരിച്ച മുരളീധരനെ അനുനയിപ്പിക്കാൻ കെ.സി. വേണുഗോപാൽ കേരള ഹൗസിലെത്തി ചർച്ച നടത്തി. മുരളീധരൻ സ്ഥാനാർഥിയാകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. എന്നാൽ, അദ്ദേഹം സ്ഥാനാർഥിത്വം നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.