മംഗളൂരു: നഗരത്തിലെ സ്വകാര്യ നഴ്സിങ് കോളജിലെ 30 വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോസ്റ്റലിൽ കുടിക്കാൻ ഉപയോഗിച്ച വെള്ളത്തിൽ നിന്ന് വിഷബാധയേറ്റതാണെന്നാണ് കരുതുന്നത്.
വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് അനുഭവപ്പെട്ടത്.നഗരത്തിൽ വേനലിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ പെയ്ത മഴ ജലസ്രോതസ്സുകൾ മലിനമാവാനിടയാക്കിയതായി പറയുന്നു.സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികൾ കാരണം പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.