ചെന്നൈ: തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത എസ്.െഎ അറസ്റ്റിൽ. സഹായികളായി വർത്തിച്ച അമ്മയും വല്യമ്മയും പിടിയിലായിട്ടുണ്ട്. ചെന്നൈ കാശിമേട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സതീഷ്കുമാറാണ് (38) പ്രതി.
ഇയാൾക്ക് രേവതിയെന്ന 35കാരിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന യുവതിയുടെ മകൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങിക്കൊടുത്ത് വശത്താക്കാനും ശ്രമിച്ചിരുന്നു. ഈ പെൺകുട്ടിയെയാണ് തെൻറ സർവിസ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എസ്.െഎ പീഡിപ്പിച്ചത്. ഇതിന് രേവതിയും ഇവരുടെ മൂത്ത സഹോദരി നിലവഴകിയും സഹായികളായി വർത്തിച്ചു. തുടർന്നാണ് പെൺകുട്ടി മാതവരം മഹിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അറസ്റ്റിലായ സതീഷ്കുമാറിനെ പൊന്നേരി സബ്ജയിലിലടച്ചു. രേവതി, നിലവഴകി എന്നിവരെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.