ന്യൂഡൽഹി: ആർ.ബി.െഎയുടെ പുതിയ ഗവർണർ ശക്തികാന്ത ദാസിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ആർ .ബി.െഎ ഗവർണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സ്വാമി പറഞ്ഞു.
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയാണ് ശക്തികാന്ത ദാസ്. പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആർ.ബി.െഎ ഗവർണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്ന് സ്വാമി പറഞ്ഞു. കേന്ദ്രസർക്കാറിെൻറ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആർ.ബി.െഎ ഗവർണറായി നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നോട്ട് നിരോധനകാലത്ത് കേന്ദ്രസർക്കാറിെൻറ വക്താവായി പ്രവർത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഉൗർജിത് പേട്ടൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഗവർണറെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.