ന്യൂഡൽഹി: രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞിട്ടും വിൽക്കാതെ കച്ചവടക്കാരൻ. സുൽത്താൻപൂരിൽ ചെരിപ്പ് തുന്നയാളുടെ കടയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ചെരിപ്പുകളിലൊന്ന് രാഹുൽ ഗാന്ധി തുന്നുകയായിരുന്നു. ജൂലൈ 26നായിരുന്നു രാഹുൽ കടയിലെത്തിയത്. തുടർന്ന് ഈ ചെരിപ്പിന് ആളുകൾ രണ്ട് ലക്ഷം രൂപ വരെ വില പറഞ്ഞുവെങ്കിലും താൻ വിൽക്കാൻ തയാറായില്ലെന്ന് വ്യാപാരി രാംചേത് പറയുന്നു.
മാനനഷ്ടകേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയാണ് രാംചേതിന്റെ കടയിൽ രാഹുൽ ഗാന്ധിയെത്തിയത്. തുടർന്ന് കടയിലെ ചെരിപ്പുകളിലൊന്ന് തുന്നുകയായിരുന്നു. പിറ്റേ ദിവസം തന്നെ ചെരിപ്പ് തുന്നാനായി ഇലക്ട്രോണിക് യന്ത്രം രാഹുൽ കച്ചവടക്കാരന് നൽകി.
ഇതോടെ പ്രദേശത്ത് കടക്കാരൻ പ്രശസ്തനായി. തുടർന്ന് കഴിഞ്ഞ ദിവസം ഒരാൾ കടയിലെത്തി ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞു. എന്നാൽ, ചെരിപ്പ് കൊടുക്കാൻ താൻ തയാറായില്ല. കാറിലെത്തിയ ഒരാൾ രണ്ട് ലക്ഷം രൂപയാണ് ചെരിപ്പിന് വില പറഞ്ഞത്. അയാളോടും ചെരിപ്പ് നൽകാനാവില്ലെന്നാണ് താൻ അറിയിച്ചതെന്ന് രാംചേത് പറഞ്ഞു.
തനിക്ക് ഏറ്റവും മൂല്യമേറിയ ഒന്നാണ് ആ ചെരിപ്പ്. ഒരു ലക്ഷമല്ല കോടി രൂപ തരാമെന്ന് പറഞ്ഞാലും താൻ അത് വിൽക്കില്ല. ചെരിപ്പ് വാങ്ങാൻ വന്നവരുടെ പേരോ മറ്റ് വിവരങ്ങളോ താൻ ചോദിച്ചില്ല. താൻ ഒരിക്കലും ചെരിപ്പ് വിൽക്കില്ല. പിന്നെ എന്തിനാണ് വാങ്ങാൻ വന്നവരുടെ വിവരങ്ങൾ താൻ ചോദിക്കുന്നതെന്നായിരുന്നു രാംചേത് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള രാംചേതിന്റെ മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.