നരോദപാട്യ കൂട്ടക്കൊല: അമിത്ഷയെയും വിചാരണ ചെയ്യണമെന്ന് മായ കോട്നാനി

ന്യൂഡൽഹി: നരോദപാട്യ കൂട്ടക്കൊല കേസിൽ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത്ഷ അടക്കം 14 പേരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുൻ മന്ത്രിയും കേസിലെ പ്രതിയുമായി മായ കോട്നാനി. ഇക്കാര്യം ആവശ്യപ്പെട്ട് അവർ പ്രത്യേക കോടതിയെ സമീപിച്ചു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. 

കൂട്ടകൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്‌നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്.

ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്നാനി. 30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്.

Tags:    
News Summary - Summon Amit Shah, 13 others for my alibi: Maya Kodnani to riots court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.