സൂര്യൻ, അരയാൽ, വാൾ, പുതിയ ചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച് ഷിൻഡെ വിഭാഗം

 ന്യൂഡൽഹി: പുതിയ പാർട്ടിക്കായി മൂന്ന് ചിഹ്നങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച് ഷിൻഡെ വിഭാഗം. വാൾ, പരിച, സൂര്യൻ, അരായാൽ എന്നിവയാണ് സമർപ്പിച്ച ചിഹ്നങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഷിൻഡെ വിഭാഗം നിർദേശിച്ച ഗദ, തൃശൂലം എന്നീ ചിഹ്നങ്ങൾ മത ചിഹ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിഹ്നങ്ങൾ സമർപ്പിച്ചത്.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇരുപക്ഷത്തിനും നൽകാതെ തെരഞ്ഞെടുപ്പ് കമീഷൻ അവ മരവിപ്പിച്ചത്. യഥാർഥ ശിവസേന ആരെന്ന തർക്കത്തിൽ അന്തിമ തീരുമാനമാകും വരെയാണ് മരവിപ്പിക്കൽ.

പിന്നാലെ പുതിയ പേരുകളും ചിഹ്നങ്ങളും ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലസാഹെബ് താക്കറെ എന്ന പേരും ഷിൻഡെ പക്ഷത്തിന് ബാലസഹെബാംചി ശിവസേന എന്ന പേരും അനുവദിച്ചു. എന്നാൽ ഷിൻഡെ വിഭാഗം നിർദേശിച്ച ചിഹ്നങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമീഷൻ മൂന്നു ചിഹ്നങ്ങൾ ചൊവ്വാഴ്ച രാവിലെ 10 ന് മാറ്റിസമർപ്പിക്കാൻ കമീഷൻ ഷിൻഡെ പക്ഷത്തോട് ആവശ്യപ്പെടുകയായിരുന്നു.     

Tags:    
News Summary - Sun, sword and shield, Pipal tree: Shinde Sena faction submits options for new party symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.