ന്യൂഡൽഹി: ഇരുഭാഗവും ഉന്നയിച്ച ഹദീസുകളിൽ െവെരുധ്യമുള്ളതിനാൽ ഹദീസിെൻറ അടിസ്ഥാനത്തിലല്ല, ഖുർആനിെൻറ അടിസ്ഥാനത്തിലാണ് മുത്തലാഖ് സാധുത വിധിക്കേണ്ടതെന്ന് മൂന്ന് ജഡ്ജിമാരും വ്യക്തമാക്കി. മുത്തലാഖ് സുന്നി മുസ്ലിംകളിൽ ഹനഫികളുെട മാത്രം വിശ്വാസപ്രശ്നമാണെന്ന കാര്യത്തിൽ ഭരണഘടന ബെഞ്ചിലെ അഞ്ചംഗങ്ങളും യോജിപ്പിലെത്തി.
ഇന്ത്യയിലെ 90 ശതമാനം സുന്നികളും ഹനഫി മദ്ഹബുകാരാണെന്നും അവരെല്ലാവരും മുത്തലാഖ് സാധുവാണെന്ന് കരുതുന്നുവെന്നുമുള്ള വാദത്തെ സുപ്രീംകോടതി ശരിവെച്ചു. മതം പുരോഗമനപരമാക്കേണ്ടതും പരിഷ്കരിക്കേണ്ടതും കോടതിയല്ല. അതേ വിശ്വാസത്തിലെ യുക്തിവാദികൾ എന്ന് അവകാശപ്പെടുന്നവർ അടക്കമുള്ള മറ്റു ആളുകളുമല്ല. ആ വിശ്വാസത്തെ പിന്തുടരുന്നവരാണ് ^ചീഫ് ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് നസീറും വ്യക്തമാക്കി.
എല്ലാതരം വിശ്വാസത്തിലും വിശ്വസിക്കുന്നവർക്ക് അത് പ്രയോഗത്തിലാക്കാൻ ഭരണഘടനയുടെ 25ാം വകുപ്പ് അവകാശം നൽകുന്നുണ്ട്. മതം വിശ്വാസത്തിെൻറ വിഷയമാണ്, യുക്തിയുടേതല്ല. അതിനാൽ, മതത്തിെൻറ അവിഭാജ്യഘടകമായ ഒരു സമ്പ്രദായത്തോട് സമത്വത്തിേൻറതായ സമീപനം കോടതിക്ക് സ്വീകരിക്കാനാവില്ല. എല്ലാ മതാനുയായികൾക്കും അവരവരുടെ വിശ്വാസവും വിശ്വാസപാരമ്പര്യവും പിന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അതിനെ െവല്ലുവിളിക്കാനാകില്ല ^ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.