19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: 19 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഡൽഹി കോടതി വധശിക്ഷ വിധിച്ച മൂന്ന് പ്രതികളുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. രവി കുമാർ, രാഹുൽ, വിനോദ് എന്നിവരുടെ ശിക്ഷയാണ് സുപ്രീംകോടതി ഒഴിവാക്കിയത്.

2012 ൽ ഡൽഹിയിലെ ഛവാലയിലായിരുന്നു സംഭവം. നിരവധി മുറിവുകളേറ്റ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ഹരിയാനയിലെ വയിലിൽ നിന്നായിരുന്നു കണ്ടെത്തിയത്. കാറിലെ ടൂളുകളും മൺപാത്രങ്ങളും ഉഹപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും കൊന്നതിനും മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ഡൽഹി കോടതി വധശിക്ഷ വിധിച്ചത് 2014 ഫെബ്രുവരിയിലാണ്. 2014 ആഗസ്റ്റ് 26ന് വിധി ഹൈകോടതി ശരിവെച്ചു.

ഇരപിടിയൻമാർ തെരുവിലൂടെ ഇരതേടി നടക്കുന്നതുപോലെയാണ് പ്രതികളെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

Tags:    
News Summary - Supreme Court Acquits 3 Men On Death Row For Teen's Rape-Murder In 2012

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.