റഫാൽ: പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ കേ​സി​ൽ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം​കോ​ട​തി ത ീ​രു​മാ​നി​ച്ചു.

ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത്​ സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ, എ.​എ.​പി എം.​പി സ​ഞ്​​ജ​യ്​ സി​ങ്​ എ​ന്നി​വ​രാ​ണ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ ന​ൽ​കി​യ​ത്.

ഡി​സം​ബ​റി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി റി​പ്പോ​ര്‍ട്ട് പാ​ര്‍ല​മ​െൻറ​റി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ വി​ചാ​ര​ണ​ക്കി​ട​യി​ൽ കേ​ന്ദ്ര കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ വാ​ദം.

ഇ​തു​മൂ​ലം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വു​പ​റ്റി​യെ​ന്നും ഹ​ര​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​പാ​ടി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി​ക​ൾ നേ​ര​േ​ത്ത സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Supreme Court agrees to hear Rafale review pleas in open court -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.