കാർത്തിയെ ചോദ്യംെചയ്യുന്ന തീയതി പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ, എയർസെൽ മാക്സിസ് കേസുകളിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തി​​െൻറ മകൻ കാർത്തി ചിദംബരത ്തെ ചോദ്യംചെയ്യുന്ന തീയതി അറിയിക്കണമെന്ന് എൻേഫാഴ്​സ്മ​​െൻറ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി.

വിദേശത്ത് പോവാൻ അനുമതി ആവശ്യപ്പെട്ട് കാർത്തി ചിദംബരം നൽകിയ ഹരജിയിലാണ്, എന്ന് ചോദ്യം ചെയ്യുമെന്ന് ജനുവരി 30ന് അറിയിക്കാൻ ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.

അതേസമയം, എയർസെൽ മാക്സിസ് കേസില്‍ പി. ചിദംബരത്തിേൻറയും കാർത്തി ചിദംബരത്തിേൻറയും ഇടക്കാല സംരക്ഷണം ഫെബ്രുവരി 18 വരെ ഡൽഹി പട്യാല ഹൗസ് കോടതി നീട്ടി. നേരത്തെ ഫെബ്രുവരി ഒന്നുവരെയാണ് കോടതി സംരക്ഷണം അനുവദിച്ചിരുന്നത്.

Tags:    
News Summary - The Supreme Court asked ED to specify dates on which Karti Chidambaram has to appear for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.