ന്യൂഡൽഹി: ഗ്യാൻവാപി പള്ളിവളപ്പിൽ മുസ്ലിംകൾക്ക് വുദു (അംഗസ്നാനം) നടത്തുന്നതിന് സംവിധാനമുണ്ടാക്കാൻ വാരാണസി ജില്ല കലക്ടർക്ക് സുപ്രീംകോടതി നിർദേശം. ഇക്കാര്യത്തിനായി പ്രത്യേക യോഗം വിളിച്ചുചേർത്ത് തീരുമാനമെടുക്കണമെന്ന്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എൻ. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. റമദാനിൽ ഗ്യാൻവാപി പള്ളിയിൽ വുദുചെയ്യാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലകരായ അൻജുമൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലാണ് തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്.
പള്ളിയിലെ വുദുഘാന(അംഗസ്നാന കുളം)യിൽ ശിവലിംഗം കണ്ടുവെന്ന, അഭിഭാഷക സമിതിയുടെ വിവാദമായ ‘കണ്ടെത്തലി’നെ തുടർന്ന് ഈ ഭാഗം അടച്ചിട്ടിരുന്നു. ചൊവ്വാഴ്ച യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.