കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബി.സി.സി.ഐയിൽ പദവികൾ വഹിക്കാനാവില്ല -സുപ്രീംകോടതി

മുംബൈ: കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബി.സി.സി.ഐയിൽ പദവികൾ വഹിക്കാനാകില്ലെന്ന് സുപ്രീംകോടതി. മൂന്ന് വർഷത്തിനോ അതിന് മുകളിലോ ശിക്ഷ ലഭിച്ചവർക്കാണ് വിലക്ക്. ഈ നിബന്ധന ഒഴിവാക്കണമെന്ന് ബി.സി.സി.ഐ സുപ്രീംകോടതി അഭ്യർഥിച്ചിരുന്നു. എന്നാൽ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

അതേസമയം, ബി.സി.സി.ഐ ഭാരവാഹികൾക്ക് മറ്റ് കായിക ഇനങ്ങളുടെ സംഘടനകളിലും പദവികൾ വഹിക്കാനാകും. ജസ്റ്റിസ് ടി.എസ് താക്കൂർ ജസ്റ്റിസ് ഇബ്രാഹിം കാലിഫുള്ള തുടങ്ങിയവരാണ് ജസ്റ്റിസ് ആർ.എം ലോധ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചത്.

ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഢ്, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. നേ​രത്തെ ബി.സി.സി.ഐയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. തുടർച്ചയായ രണ്ട് ടേമുകളിൽ ബി.സി.സി.ഐയിൽ ഭാരവാഹിത്വം വഹിക്കുന്നതിനുള്ള വിലക്കും ബി.സി.സി.ഐ നീക്കിയിരുന്നു.

Tags:    
News Summary - Supreme Court bars convicted from BCCI posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.