സഹകരണ ബാങ്കുകളിലെ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തെ തുടര്‍ന്ന് ഗ്രാമീണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എന്തുനടപടിയെടുത്തുവെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ആശങ്കജനകമാണെന്നും ബാങ്കുകളുന്നയിക്കുന്ന പരാതിയില്‍ കഴമ്പുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കൂടുതല്‍ പേര്‍ ആവലാതികളുമായി സുപ്രീംകോടതിയിലത്തെിയ സാഹചര്യത്തില്‍ കറന്‍സി നിരോധനത്തിനെതിരെയുള്ള ഹരജികള്‍ തരംതിരിച്ച് കേള്‍ക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കറന്‍സി നിരോധനം മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും സഹകരണമേഖലയിലുണ്ടാക്കിയ പ്രശ്നങ്ങളാണ് വെള്ളിയാഴ്ച സുപ്രീംകോടതി കേട്ടത്.

സഹകരണബാങ്കുകള്‍ ഉന്നയിച്ച വിഷയം ന്യായമാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതുമൂലം ഗ്രാമീണ സമ്പദ്ഘടന തളര്‍ന്നിരിക്കുകയാണെന്ന് സഹകരണബാങ്കുകള്‍ക്കുവേണ്ടി ഹാജരായ മുന്‍ ധനമന്ത്രികൂടിയായ പി. ചിദംബരം ബോധിപ്പിച്ചു. സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാറിന് മുന്‍ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍, ഷെഡ്യൂള്‍ഡ് ബാങ്കിനോട് താരതമ്യപ്പെടുത്തുമ്പോള്‍ മതിയായ പശ്ചാത്തല സൗകര്യവും സംവിധാനങ്ങളും അവക്കില്ളെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ബോധിപ്പിച്ചു.

സുപ്രീംകോടതിയില്‍ മാത്രം ഈ വിഷയത്തില്‍ 17 കേസുകളായെന്നും ഹൈകോടതികളില്‍ 70 കേസുണ്ടെന്നും അറ്റോണി ജനറല്‍ ബോധിപ്പിച്ചു. ഇതിനുപുറമെയാണ് കേരളത്തിലെയും തമിഴ്നാട്ടിലെും ഗുജറാത്തിലെയും രാജസ്ഥാനിലെയും ജില്ല സഹകരണബാങ്കുകള്‍ സമര്‍പ്പിച്ച ഹരജികളെന്നും രോഹതഗി കൂട്ടിച്ചേര്‍ത്തു.

കറന്‍സി നിരോധനത്തിന്‍െറ ഭരണഘടനാ സാധുത വിപുലമായ ബെഞ്ചിന് വിടണമെന്ന ആവശ്യം കപില്‍ സിബല്‍ ആവര്‍ത്തിച്ചപ്പോള്‍ രണ്ടംഗ ബെഞ്ച് തന്നെ പരിഗണിച്ചാല്‍ മതിയെന്ന് അറ്റോണി പ്രതികരിച്ചു. അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയെയും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരാകുന്ന കപില്‍ സിബലിനെയും ഹരജികള്‍ തരംതിരിക്കുന്നതിന് സുപ്രീംകോടതിയെ സഹായിക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ചുമതലപ്പെടുത്തി. തുടര്‍ന്ന് കേസുകള്‍ തിങ്കളാഴ്ച രണ്ടിന് പരിഗണിക്കാന്‍ മാറ്റി.

Tags:    
News Summary - supreme court on co-operative banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.