ന്യൂഡൽഹി: ജഡ്ജി നിയമനക്കാര്യത്തിലെ കൊളീജിയം തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി മുൻ ജഡ്ജിയും ക ൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥൻ ബി. ലോകൂർ. ജസ്റ്റിസുമാരായ നന്ദ്രജോഗ്, രാജേന്ദ്ര മേനോൻ എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള ഡിസംബർ 12ലെ കൊളിജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ല. പുതിയ ജഡ്ജിമാരുടെ പേരുകളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിൽ അതൃപ്തിയുണ്ടന്നും ലോകുർ പറഞ്ഞു.
കൊളീജിയം തീരുമാനം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യലാണ് രീതി. അത് നടക്കാത്തതിൽ അതൃപ്തിയുണ്ട്. സുപ്രീംകോടതി അടക്കം എല്ലാ സ്ഥാപനങ്ങളും സൂക്ഷ്മ പരിശോധനയിൽ വരണമെന്നാണ് നിലപാട്. ജഡ്ജി ആയിരിക്കുമ്പോഴും ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ലോകൂർ പറഞ്ഞു. അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ് ലറ്റ് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ലോകൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.