ന്യൂഡൽഹി: ജസ്റ്റിസുമാരായ രവി രഞ്ജൻ, മുഹമ്മദ് റഫീഖ് എന്നിവരെ യഥാക്രമം ഝാർഖണ് ഡ്, മേഘാലയ ഹൈകോടതികളുടെ ചീഫ് ജസ്റ്റിസുമാരായി സുപ്രീംകോടതി കൊളീജിയം ശിപാർശ ച െയ്തു. ജ. രഞ്ജൻ നിലവിൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും ജ. റഫീഖ് രാജസ്ഥാൻ ഹൈകോടതിയിലും ജഡ്ജിമാരാണ്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആണ് കൊളീജിയം അധ്യക്ഷൻ. ഒക്ടോബർ 15നാണ് ഈ തീരുമാനമെടുത്തത്.
മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി മാറ്റാനും ശിപാർശയുണ്ട്. ത്രിപുര ൈഹകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിനെ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റും.
പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി എന്ന എ.പി. സാഹിയെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ആഗസ്റ്റ് 28ന് മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ ചെന്നൈ ഹൈകോടതിയിലേക്കും ചെന്നൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. തഹിൽരമണിയെ മേഘാലയ ഹൈകോടതിയിലേക്കും മാറ്റാൻ കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ ആറിന് ജ. തഹിൽരമണി പദവി രാജിവെക്കുകയായിരുന്നു. തുടർന്ന് മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് വിനീത് കോത്താരിയാണ് ചെന്നൈ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതല വഹിച്ചിരുന്നത്. 2020 ഡിസംബർ 31വരെ എ.പി. സാഹിക്ക് സർവിസ് കാലാവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.