ന്യൂഡൽഹി: സുപ്രീംകോടതിയിൽ അനുകൂലവിധി കിട്ടാൻ ജഡ്ജിമാർക്കടക്കം കൈക്കൂലി കൊടുത്തതിന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണസംഘത്തിെൻറ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജി മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. കാമിനി ജയ്സ്വാളിെൻറ മറ്റൊരു ഹരജിയിൽ നേരേത്ത ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആ ബെഞ്ചിൽ വിഷയം പരാമർശിക്കാതിരിക്കാനുള്ള അവസാന പഴുതും അടച്ചു. തെൻറ ബെഞ്ചിലല്ലാതെ ഒരു കോടതിയിലും മേലിൽ പുതിയ ഹരജികൾ പരാമർശിക്കരുതെന്ന് സർക്കുലർ ഇറക്കിയാണ് ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ചിൽ ഇൗ വിഷയം വീണ്ടുമെത്താതിരിക്കാനുള്ള എല്ലാ പഴുതും ചീഫ് ജസ്റ്റിസ് അടച്ചത്.
ചീഫ് ജസ്റ്റിസ് ഭരണഘടനബെഞ്ചിലാകുേമ്പാൾ രണ്ടാമനായ ജഡ്ജിയുടെ മുന്നിൽ പുതിയ ഹരജികൾ പരാമർശിക്കാമെന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു കാമിനി ജയ്സ്വാൾ ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ചിൽ വിഷയമുന്നയിച്ചതും അനുകൂലവിധി നേടിയെടുത്തതും. പുതിയ നടപടിയിലൂടെ വിഷയം ജസ്റ്റിസ് ചെലമേശ്വറിന് മുന്നിൽ വീണ്ടും ഉന്നയിക്കുന്നത് തടയുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. സുപ്രീംകോടതിയിലെ കേസുകൾ ഏത് ബെഞ്ചിന് വിടണമെന്നും ആ ബെഞ്ചിൽ ആരൊക്കെ വേണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചതിനുപിറകെയാണ് മുതിർന്ന മറ്റു ജഡ്ജിമാരുടെ ബെഞ്ചിൽ ഹരജികൾ പരാമർശിക്കുന്നത് തടഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ആരോപണവിധേയനായ വിഷയം പരിശോധിക്കാൻ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിെൻറ വിധി അസാധുവാക്കാനാണ് ദീപക് മിശ്ര തനിക്കൊപ്പമിരുന്ന ജസ്റ്റിസുമാരായ ജെ. അരുൺ മിശ്ര, ആർ.കെ. അഗർവാൾ, ജെ. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചുണ്ടാക്കിയത്.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ചിൽനിന്ന് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറുകൾക്ക് അനുകൂല വിധിയുണ്ടാകാൻ കൈക്കൂലി നൽകിയെന്ന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസാണ് വിവാദത്തിന് ആധാരം. ഇൗ കേസിൽ ഒഡിഷ ഹൈകോടതി മുൻ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സി.ബി.െഎ അറസ്റ്റ് ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.