ന്യൂഡല്‍ഹി: കന്നുകാലികളെ കൊല്ലുന്നതിന് രാജ്യം മുഴുവന്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയോ കന്നുകാലികളെ സംരക്ഷിക്കാനും അവയുടെ കള്ളക്കടത്ത് തടയാനും ഏകീകൃത നയം രൂപവത്കരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ വിനീത് സഹായ് ആണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. കന്നുകാലികളെ കൊല്ലുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ളെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കന്നുകാലികളെ നിയമവിരുദ്ധമായി കടത്തുന്നത് തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി നേരത്തേതന്നെ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതായും ബെഞ്ച് ചൂണ്ടിക്കാട്ടി. കന്നുകാലികളെ കൊല്ലുന്നതും കടത്തുന്നതും സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങളാണുള്ളതെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കര്‍ശന നിയമങ്ങളുള്ളപ്പോള്‍ തൊട്ടടുത്തുള്ള കേരളത്തില്‍ കശാപ്പ് അനുവദനീയമാണ്. നിയമവിരുദ്ധ കന്നുകാലി കടത്തിനാണ് ഇത് വഴിയൊരുക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.