ചീഫ്​ ജസ്​റ്റിസ്​ പദവി ദുരുപയോഗം ചെയ്​തു; രഞ്​ജൻ ഗോഗോയിക്കെതിരായ ഹരജി തള്ളി

ന്യൂഡൽഹി: മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​ പദവി ദുരുപയോഗം ചെയ്​തുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി ജഡ്​ജിയായിരിക്കുന്ന സമയത്ത്​ ഗോഗോയ്​ പക്ഷപാതപരമായി പെരുമാറിയെന്നാണ്​ ഹരജിയിലെ ആരോപണം. ഗോഗോയ്​ ​സുപ്രീംകോടതിയിൽ നിന്ന്​ വിരമിച്ചുവെന്നും അതിനാൽ ഹരജി നില നിൽക്കില്ലെന്നുമുള്ള പരാമർശത്തോടെയാണ്​ തള്ളിയത്​.

2018ലാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. എന്നാൽ, സുപ്രീംകോടതി രജിസ്​റ്ററി ഹരജി ലിസ്​റ്റ്​ ചെയ്​തില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സുപ്രീംകോടതി രജിസ്​റ്ററിക്ക്​ കത്തയച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിക്കാരൻ വ്യക്​തമാക്കുന്നു.

ജൂലൈ 2016നാണ്​ ഒരു കേസിലെ വിധിയിൽ ഗോഗോയ്​ പക്ഷപാതപരമായാണ്​ ഇടപ്പെട്ടതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.  

Tags:    
News Summary - Supreme Court dismisses plea seeking inquiry against former CJI Ranjan Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.