ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആവർത്തിച്ചുള്ള വിദ്യാർഥി ആത്മഹത്യ കേസുകളിൽ ഇടപെട്ട് സുപ്രീംകോടതി. വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത്തരം സംഭവങ്ങൾ തടയാനുമായി ദേശീയ ദൗത്യസംഘം രൂപവത്കരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടാണ് ചെയർപേഴ്സൻ.
വനിത-ശിശു വികസന മന്ത്രാലയം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, സാമൂഹിക നീതി, ശാക്തീകരണം, നിയമകാര്യ സെക്രട്ടറിമാർ എന്നിവർ സമിതിയിലെ എക്സ്-ഒഫിഷ്യോ അംഗങ്ങളാകും. 2023ൽ ഡൽഹി ഐ.ഐ.ടി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് ഡൽഹി പൊലീസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.