ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ മൃതശരീരങ്ങൾ ഗംഗയിൽ ഒഴുകി നടന്നത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീംകോടതി. എന്നാൽ, ഇപ്പോൾ വിഷയം നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല.
പരാതിയുമായി ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജിക്കാരന് അനുവാദം നൽകി.
ഹൈകോടതിയെ ഹരജിയുമായി സമീപിച്ചിട്ടും ആവശ്യമായ നടപടികളില്ലെന്ന് ഹരജിക്കാരൻ ബോധിപ്പിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ നടപ്പാക്കേണ്ട ശിപാർശകൾ സമർപ്പിച്ച് അവ നടപ്പാക്കാൻ നോട്ടീസ് നൽകാനാണ് ഹരജിക്കാരൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈകോടതി വിഷയത്തിലിടപെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് നിർദേശം നൽകിയതാണെന്നും അതിനാൽ കമീഷനെത്തന്നെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.