താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലെ കച്ചവടങ്ങൾ നീക്കാൻ സുപ്രീം കോടതി നിർദേശം

താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവർത്തനങ്ങളും നീക്കം ചെയ്യാൻ ആഗ്ര വികസന അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 500 മീറ്റർ ചുറ്റളവിൽ സ്ഥലം അനുവദിച്ച കട ഉടമകളുടെ അപേക്ഷയിലാണ് സുപ്രീം കോടതി ഉത്തരവ്. മുതിർന്ന അഭിഭാഷകൻ എ.ഡി.എൻ റാവുവാണ് ഇവർക്ക് വേണ്ടി ഹാജരായത്.

2000 മേയ് മാസത്തിൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിച്ച സുപ്രീം കോടതി, നിർദേശം ആവർത്തിക്കുന്നത് ഉചിതമാണെന്ന് അംഗീകരിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്മാരകമാണ് താജ്മഹൽ. ഇതി​ന്റെ പടിഞ്ഞാറൻ കവാടത്തിൽ അനധികൃത കച്ചവടം നടക്കുന്നുണ്ടെന്നും ഇത് കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും കടയുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Tags:    
News Summary - Supreme Court orders to remove shops within 500 meters of Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.