ന്യൂഡൽഹി: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസ് ആർ.എഫ് നരിമാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.
ജെല്ലിക്കെട്ട് നിയമ വിധേയമാക്കുന്നതിന് തമിഴ്നാടും മഹാരാഷ്ട്രയും രൂപീകരിച്ച നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
ജെല്ലിക്കെട്ടുപോലുള്ള കായിക വിനോദങ്ങൾ ‘സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് 29(1) പ്രകാരം അനുവദനീയമാക്കുന്നതിന് നിയമം നിർമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലാണ് ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിക്കേണ്ടത്.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിരോധിക്കുന്ന 1960 ലെ കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് തമിഴ്നാടും മഹാരാഷ്ട്രയും ജെല്ലിക്കെട്ടിന് സംരക്ഷണം നൽകാൻ നിയമ നിർമാണം നടത്തിയത്.
മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന വകുപ്പ് 25ഉം മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള 29(1) വകുപ്പും പരിശോധിച്ചപ്പോൾ സംസ്ഥാനങ്ങൾക്ക് ഇത്തരമൊരു നിയമ നിർമാണത്തിന് അർഹതയുള്ളതായി മനസിലാക്കാൻ സാധിച്ചില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.
തമിഴ്നാട് പാസാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ ഭേദഗതി ബിൽ 2017നെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പേറ്റ നൽകിയ ഹരജിയിൽ കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി സർക്കാറിെൻറ വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.