ന്യൂഡൽഹി: സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയിെല 377ാം വകുപ്പിനെതിരായ പരാതികളിൽ വാദം കേൾക്കുന്നത് നീട്ടിവെക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറാണ് ഹരജി നൽകിയത്.
ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. ബെഞ്ചിലെ മറ്റംഗങ്ങളായി ജസ്റ്റിസ് എ.എം. ഖാവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തെ പിന്തുണച്ചു.
2009ൽ ഡൽഹി ഹൈകോടതിയാണ് പ്രായപൂർത്തിയായ പുരുഷനോ സ്ത്രീയോ തമ്മിലുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്നാണ് വിധിച്ചത്. ഇൗ വിധി സുപ്രീം കോടതി മുമ്പ് റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണെമന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കേൾക്കുന്നത് നീട്ടിവെക്കണമെന്നാണ് കേന്ദ്ര സർക്കാറിെൻറ ആവശ്യം.
നാളെയാണ് ഹരജിയിൽ വാദം കേൾക്കൽ. 377ാം വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.