ന്യൂഡൽഹി: ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടനിേലക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യക്കേസിൽ ശിക്ഷ വിധിക്കാൻ ഇനിയും കാത്തിരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസിൽ വാദം അവതരിപ്പിക്കാൻ മല്യക്ക് അവസാന അവസരം നൽകി സുപ്രീംകോടതി കേസ് ജനുവരി 18ലേക്ക് മാറ്റി. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ശിക്ഷയിൽ ചൊവ്വാഴ്ചതന്നെ വാദം കേൾക്കുമെന്ന് പറഞ്ഞ് രാവിലെ പരിഗണിച്ച കേസ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് രണ്ട് മണിയിലേക്ക് മാറ്റിവെച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അസൗകര്യം ചൂണ്ടിക്കാട്ടി വാദം കേൾക്കൽ നാളത്തേക്ക് മാറ്റിവെക്കെണമെന്ന അഭിഭാഷകെൻറ ആവശ്യം തള്ളിയായിരുന്നു ഇത്. മറ്റു തിരക്കുകളിെല്ലങ്കിൽ രണ്ടു മണിക്ക് സോളിസിറ്റർ ജനറൽ ഹാജരാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കോടതിയുത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളർ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ബാങ്കുകളുടെ കൂട്ടായ്മ നൽകിയ ഹർജിയിൽ 2017 മേയിലാണ് സുപ്രീംകോടതി വിജയ് മല്യയെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വളരെയധികം കാത്തിരുന്നുവെന്ന് കോടതി പറഞ്ഞു.
നേരിട്ടോ അഭിഭാഷകൻ വഴിയോ വിജയ് മല്യക്ക് വാദം പറയാം. ഇനി ശിക്ഷ മാത്രമാണ് പറയാനുള്ളത്. നാലു വർഷമാണ് ഇതിനകം കടന്നു പോയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.