ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി ലഭിക്കാൻ കോടികൾ കൈക്കൂലി നൽകിയെന്ന് സി.ബി.െഎക്ക് മൊഴിനൽകിയ ലഖ്നോ പ്രസാദ് എജുക്കേഷൻ മെഡിക്കൽ കോളജിൽ അനുമതിയില്ലാതെ പ്രവേശനം നൽകിയ 150 വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചു. ഇതിന് പുറമെ സുപ്രീംകോടതി രജിസ്ട്രിയിൽ കോളജ് 25 ലക്ഷം പിഴ അടക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വിദ്യാർഥികളുടെ പ്രവേശനം ശരിവെച്ച അലഹാബാദ് ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി.
കോളജിന് അനുകൂലമായ അലഹാബാദ് ഹൈകോടതി വിധി നീതിന്യായത്തിലെ അച്ചടക്കലംഘനവും അപമര്യാദയുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അടിസ്ഥാന സൗകര്യമില്ലായ്മ കൊണ്ടാണ് പ്രവേശന അനുമതി നിഷേധിച്ചതെന്ന് മെഡിക്കൽ കൗൺസിൽ അറിയിച്ചതാണെന്നും ബെഞ്ച് തുടർന്നു. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന മൊഴി ഇൗ ട്രസ്റ്റ് ഭാരവാഹികളാണ് സി.ബി.െഎക്ക് നൽകിയത്.
ഇൗ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കണമെന്ന ആവശ്യം വളരെ വിവാദനീക്കങ്ങൾക്കിടയിൽ സുപ്രീംകോടതി തള്ളിയിരുന്നു. റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനായി മുതിർന്ന അഭിഭാഷകരായ കാമിനി ജയ്സ്വാളും പ്രശാന്ത് ഭൂഷണും സമർപ്പിച്ച ഹരജികൾ തികഞ്ഞ കോടതിയലക്ഷ്യമാണെന്നും എന്നാൽ, അതിന് നടപടി എടുക്കുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ഹരജി തള്ളിയത്. ആ കേസ് തള്ളിയ ജസ്റ്റിസ് എം.എം. ഖൻവിൽകർ കൂടി അടങ്ങുന്ന ബെഞ്ചാണ് ഇപ്പോൾ കോളജിന് കോടികൾ പിഴയും നഷ്ടപരിഹാരവും വിധിച്ചത്.
ലഖ്നോവിലെ പ്രസാദ് എജുക്കേഷൻ ട്രസ്റ്റിെൻറ മെഡിക്കൽ കോളജിനുള്ള അനുമതി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് പരിഗണിക്കുേമ്പാൾ അനുകൂല വിധി വാങ്ങിത്തരാമെന്ന് പറഞ്ഞ സംഘത്തിലെ ഒഡിഷ ഹൈകോടതി റിട്ട. ജഡ്ജി െഎ.എം. ഖുദ്ദൂസി അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതിനായി കൈമാറിയ ഒരു കോടി രൂപ ഖുദ്ദൂസിയിൽ നിന്ന് സി.ബി.െഎ പിടിച്ചെടുക്കുകയും ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിൽനിന്ന് അനുകൂല വിധി വാങ്ങിത്തരാമെന്ന് ഇൗ സംഘം പറഞ്ഞതിനാൽ സുപ്രീംകോടതിക്ക് മേലും കരിനിഴലുണ്ടെന്നും അതിനാൽ റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ മേൽനോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘം രൂപവത്കരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.