ന്യൂഡൽഹി: പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച ഇ-മെയിൽ നാമനിർദേശ പത്രിക സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് െകാൽക്കത്ത ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
17,000 സ്ഥാനാർഥികൾ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ എതിരില്ലാതെ ജയിച്ചത് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അവരെ വിജയികളായി പ്രഖ്യാപിക്കരുതെന്നും കമീഷനോട് നിർദേശിച്ചു. മേയ് 14ന് സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കൽ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
ഹൈകോടതിയുടെ നിർദേശവും 34 ശതമാനം സ്ഥാനാർഥികൾ എതിരാളികളില്ലാതെ ജയിച്ചുവെന്നതും ആശങ്കയുളവാക്കുന്നതാണെന്ന് പരമോന്നത കോടതി ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 23ന് ൈവകീട്ട് മൂന്നിന് മുമ്പ് ഇ-മെയിൽ വഴി നാമനിർദേശ പത്രിക സമർപ്പിച്ച സി.പി.എം സ്ഥാനാർഥികളുടെ പത്രിക സ്വീകരിക്കാൻ േമയ് എട്ടിനാണ് ഹൈകോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.