ന്യൂഡൽഹി: സമാജ്വാദി പാർട്ടി എം.എൽ.എ അഅ്സം ഖാന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി നിർദേശിച്ച ജാമ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജൗഹർ യൂനിവേഴ്സിറ്റിയോട് ചേർന്നുള്ള ഭൂമി കണ്ടുകെട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. മറ്റൊരാളുടെ ഭൂമി കൈയേറിയാണ് അഅ്സം ഖാൻ ജൗഹർ യൂനിവേഴ്സിറ്റി കെട്ടിടം നിർമിച്ചതെന്നാണ് ആരോപണം.
അലഹബാദ് ഹൈകോടതിയുടെ ജാമ്യവ്യവസ്ഥ ആനുപാതികമല്ലെന്നും സിവിൽ കോടതിയുടേതെന്നു തോന്നിക്കുന്നതുമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന വെക്കേഷൻ ബെഞ്ച് പറഞ്ഞു.
ജൗഹർ യൂനിവേഴ്സിറ്റി കെട്ടിടങ്ങൾ ഒഴിയാൻ ഹൈകോടതി നിർദേശപ്രകാരം റാംപുർ ജില്ല മജിസ്ട്രേറ്റ് നോട്ടീസ് നൽകിയെന്നും കെട്ടിടങ്ങൾ പൊളിക്കാൻ ആവശ്യപ്പെട്ടെന്നും അഅ്സം ഖാന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചു. കേസ് മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.