ഹാർദിക്​ പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്​റ്റേ ചെയ്തു

ന്യൂഡൽഹി: പാട്ടീദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് ഹൈകോടതിതന്നെ സ്റ്റേ അനുവദിക്കേണ്ടതായിരുന്നുവെന്ന്​ നിരീക്ഷിച്ചാണ്​ ജസ്റ്റിസ്​ എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.

2015ലെ കലാപക്കേസിൽ 2018ലാണ് മെഹ്സാന സെഷൻസ് കോടതി ഹാർദിക് പട്ടേലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷയെ തുടർന്ന് ഹാർദിക് പട്ടേലിന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - Supreme Court stays Hardik Patel's sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.