ന്യൂഡൽഹി: സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, പമിഡിഘണ്ടം ശ്രീ നരസിംഹ എന്നിവരുൾപ്പെടെ പ്രത്യേകം രൂപീകരിച്ച അഞ്ചംഗ ബെഞ്ചാണ് ഹരജികൾ വിലയിരുത്തുന്നത്. ഇന്ന് ഉച്ചക്ക് 1.30നായിരിക്കും കേസ് പരിഗണിക്കുക.
പുതുതായി രൂപീകരിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.വി നാഗരത്‌നയുമാണ് ഹരജി പരിഗണിക്കുന്നത്.
മുൻ വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹരജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വവർഗവിവാഹത്തിന് നിയമപരമായ പിന്തുണ നൽകാൻ ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം ഒക്ടോബർ 17-ന് വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.