ന്യൂഡല്‍ഹി: കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവരടക്കം എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യവേതനമെന്ന അവകാശം ഉന്നയിക്കാനാവില്ളെന്ന പഞ്ചാബ്-ഹരിയാന ഹൈകോടതി ഫുള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ.എസ്. ഖേഹാര്‍, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന ബെഞ്ചിന്‍െറ വിധി. തുല്യ ജോലിക്ക് തുല്യ വേതനമെന്നത് 1966ലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ ഉടമ്പടിയിലെ വ്യവസ്ഥയാണ്. ഈ ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുള്ളതിനാല്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ദിവസവേതനക്കാര്‍ക്ക് ബന്ധപ്പെട്ട ഗ്രേഡിലെ സ്ഥിരം ജീവനക്കാര്‍ക്കുള്ള മിനിമം വേതനത്തിന് അവകാശമുണ്ടെന്നും ശമ്പളവും സ്ഥിരപ്പെടുത്തലും വേറിട്ടു കാണണമെന്നും കര്‍ണാടക കേസിലെ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുപോലെ ജോലി ചെയ്യുന്നവരില്‍ ഒരാള്‍ക്ക് കുറഞ്ഞ വേതനമെന്നത് ചൂഷണവും അടിച്ചമര്‍ത്തലും ബലപ്രയോഗവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഒരേ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെയും താല്‍ക്കാലികക്കാരെയും വെവ്വേറെ മാനദണ്ഡങ്ങളുണ്ടാക്കി വേര്‍തിരിച്ചുകാണുന്നത് അന്തസ്സിന് നിരക്കുന്നതല്ളെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരേ ഉത്തരവാദിത്തവും ചുമതലയുമുള്ള ജോലി ചെയ്യുമ്പോള്‍ അതില്‍ ഒരാള്‍ക്ക് കുറഞ്ഞ വേതനം എന്നത് അംഗീകരിക്കാനാവില്ല. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നതിലൂടെ അന്തസ്സ് അടിയറവെച്ച് കുടുംബത്തെ പോറ്റുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.