ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെ നൽകിയ ഹരജികൾ അക്കാദമിക താൽപര്യം മുൻനിർത്തി ഉള്ളതാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. എസ്. അബ്ദുൽ നസീർ അധ്യക്ഷനായി പുതുതായി രൂപവത്കരിച്ച അഞ്ചംഗ ഭരണഘടന ബെഞ്ചാണ് 2016ലെ നോട്ട് നിരോധനത്തിനെതിരെ നല്കിയ 58 ഹരജികള്‍ ബുധനാഴ്ച പരിഗണിച്ചത്.
വിഷയം അക്കാദമികമായി പരിഗണിക്കാന്‍ കോടതിയുടെ അഞ്ചംഗ ബെഞ്ച് വിലയേറിയ സമയം ചെലവഴിക്കണോ എന്നും കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് അബ്ദുൽ നസീർ ചോദിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീംകോടതി നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ കേള്‍ക്കുന്നതില്‍നിന്ന് ഹൈകോടതികളെ വിലക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചു.
പ്രായോഗിക തലത്തില്‍ ഹരജികള്‍ നിലനില്‍ക്കില്ലെന്നും അക്കാദമിക വിഷയമായി ഹരജികള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.