ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നിയമസഭാംഗം സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ (സി.ഐ.ഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്.

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി അ​ർ​ക്ക​ൽ​ഗു​ഡ് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സൂരജിനെ അ​റ​സ്റ്റ് ചെയ്തത്. ​ജെ.​ഡി-.എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഐ.​പി.​സി 377, 342, 506, 34 വ​കു​പ്പു​ക​ളാ​ണ്​ സൂ​ര​ജി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ൺ 16ന് ​ഹൊ​ളെ ന​ര​സി​പൂ​രി​ലെ സൂ​ര​ജി​ന്‍റെ ഫാം ​ഹൗ​സി​ൽ​വെ​ച്ച്, ത​ന്നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന്​ സൂ​ര​ജ്​ രേ​വ​ണ്ണ പ്ര​തി​ക​രി​ച്ചു. പ​രാ​തി​ക്കാ​ര​നെ​തി​രെ മ​റു​പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ത്യം വൈ​കാ​തെ പു​റ​ത്തു​വ​രു​മെ​ന്നും സൂ​ര​ജ്​ പ​റ​ഞ്ഞു. അ​ഞ്ചു​കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് പരാതിക്കാരനും ബ​ന്ധു​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പീ​ഡ​ന പ​രാ​തി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ​താ​യും സൂ​ര​ജി​ന്റെ സു​ഹൃ​ത്ത് ശി​വ​കു​മാ​ർ പ​രാ​തി ന​ൽ​കി​യിട്ടുണ്ട്. 

ഹൊ​ളെ ന​ര​സി​പൂ​ർ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ മ​ക​നും ജെ.​ഡി.​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പൗ​ത്ര​നും കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​രു​മ​ക​നു​മാ​ണ് സൂ​ര​ജ് രേ​വ​ണ്ണ. പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​ണ് എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ​യും.

Tags:    
News Summary - Suraj Revanna remanded in CID custody till July 1 in sexual abuse case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.