സൂറത്തിൽ 76 ലക്ഷത്തി​െൻറ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു

സൂറത്ത്​: ഗുജറാത്തിലെ സൂറത്തിൽ നിന്നും 76 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ പൊലീസ്​ പിടിച്ചെടുത്തു.  മഹാരാഷ്​ട്രയിൽ നിന്ന്​ ഗുജറാത്തിലേക്ക്​ ഹോണ്ട കാർ വഴി കടത്തിയ പണമാണ്​ പിടികൂടിയത്​. 76 ലക്ഷത്തി​െൻറ 2000 രൂപ നോട്ടുകളാണ്​ കാറിലുണ്ടായിരുന്നത്​. കാറിൽ സഞ്ചരിച്ചിരുന്ന സ്​ത്രീയുൾപ്പെടെ നാലു പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന്​ 10 ലക്ഷത്തി​െൻറ പുതിയ നോട്ടുകൾ ക്രൈം ബ്രാഞ്ച്​ പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്​ഡിൽ 106 കോടി രൂപയും 125 കിലോ സ്വർണവുമാണ്​ ​ ക​ഴിഞ്ഞ ദിവസം കണ്ടെത്തിയത്​. 

Tags:    
News Summary - In Surat, 76 Lakhs In New 2,000-Rupee Notes ceased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.