അഹമദാബാദ്: സൂറത്തിലെ ആം ആദ്മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബാനറുകളിൽ ലാദനും ഹാഫിസ് സയീദിനുമൊപ്പം കെജ്രിവാളും. ഹാഫിസ് സയീദിനും ലാദനും പുറമേ ബുർഹാൻ വാനിയും ബാനറിൽ ഉൾപ്പെട്ടിട്ടുണ്ട്. 'പാകിസ്താനി ഹീറോസ്' എന്ന തലക്കെട്ടിലാണ് നാല് പേരുടെയും പടമുള്ളത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആംആദ്മി കുറ്റപ്പെടുത്തി.
ഒക്ടോബർ 16 ന് സൂറത്തിലെ വരചയിലെ യോഗി ചൗകിലാണ് ആംആദ്മിയുടെ റാലിയും പൊതുസമ്മേളനവും നടക്കുന്നത്.സംഭവം അറിഞ്ഞ ഉടനെ തന്നെ ആപ്പ്രവർത്തകർ നഗരത്തിലെ എല്ലാ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്.
പോസ്റ്റർ പതിച്ചതിന് പിന്നിൽ ബി.ജെ.പിയാണ്. ഒരു ലക്ഷത്തിലധികം പേർ പെങ്കടുക്കുന്ന പരിപാടി ബി.ജെ.പി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കെജ്രിവാളിെൻറ സാന്നിധ്യം ബി.ജെ.പി ഭയക്കുകയാണെന്നും ആപ് വക്താവ് യോഗേഷ് ജദ്വാനി പറഞ്ഞു.
ആംആദ്മിയുടെ ആരോപണത്തെ ബി.ജെ.പി തള്ളിക്കളഞ്ഞു. പൊതു പ്രചാരത്തിനു വേണ്ടി ആപ് പ്രവർത്തകർ തന്നെയാണ് ഇതിന് പിന്നിലെന്നും ആപ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ ആക്ഷേപിക്കുകയാണെന്നും ബി.ജെ.പി വക്താവ് കുറ്റപ്പെടുത്തി. ആപ് നേതാക്കളായ കുമാർ വിശ്വാസും സഞ്ജയ് സിംഗും കെജ്രിവാളിനൊപ്പം സൂറത്തിലെ പൊതു പരിപാടിയിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.