ന്യൂഡൽഹി: െട്രയിനുകളുടെ വേഗം കൂട്ടാനുള്ള പദ്ധതിക്കായി 2,000 കോടിയുടെ പ്രത്യേക ഫണ്ട് മാറ്റിവെച്ചതായി റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ലോക്സഭയിൽ റെയിൽവേ വകുപ്പ് ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ട്രെയിനുകളുടെ വേഗം 160 കി.മീ മുതൽ 200 കി.മീ വരെ വർധിപ്പിക്കാനാണ് പദ്ധതി.
ഇതിനായി നിലവിലുള്ള ട്രാക്കുകൾ ബലപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ഡൽഹി^കൊൽകത്ത, ഡൽഹി^മുംബൈ റൂട്ടുകളാണ് ട്രാക് ബലപ്പെടുത്തി വേഗം വർധിപ്പിക്കുക. നവീകരിച്ച ട്രെയിനുകളുടെ വേഗം 200 കി.മീ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബുള്ളറ്റ് െട്രയിൻ പദ്ധതിക്ക് പുറമെയാണിത്.
റെയിൽവേ യാത്രക്കാരുടെ സുരക്ഷക്കായി ഒരു ലക്ഷം കോടിയുടെ ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യയിൽ െട്രയിൻ അപകട നിരക്ക് കുറഞ്ഞുവരുന്നുണ്ട്. പാളം നവീകരണത്തിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കോച്ച് നിർമിക്കുന്നതിനുമുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തിൽ വിദേശ കമ്പനികളുടെ സഹായവും തേടുന്നുണ്ട്. കൂടുതൽ പുതിയ വണ്ടികൾ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലുള്ള പാളങ്ങളും െട്രയിനുകളും മെച്ചപ്പെടുത്താനാണ് ഉൗന്നൽ.
ടിക്കറ്റ് നിരക്കിൽനിന്നല്ലാതെയുള്ള വരുമാനം വർധിപ്പിക്കാൻ നടത്തിയ ശ്രമം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. റെയിൽവേയുടെ ചെലവ് കുറക്കാനുള്ള നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ റെയിൽവേ പദ്ധതിക്ക് മുൻ സർക്കാർ നൽകിയതിനേക്കാൾ കൂടിയ തുക ഇപ്പോഴത്തെ സർക്കാർ നൽകുന്നുണ്ട്. കേരളത്തിന് നേരത്തേ 800 കോടി കിട്ടിയിരുന്നത് ഇപ്പോൾ 1200 കോടിയായി ഉയർന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.