മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണം കൊലപാതകമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നടിയും സുശാന്തിെൻറ മുൻ കാമുകിയുമായ അങ്കിത ലോഖണ്ഡെ. സുശാന്തിനും അദ്ദേഹത്തിെൻറ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നതായും അവർ കൂട്ടിച്ചേർത്തു.
സുശാന്തിെനാപ്പം പവിത്ര റിഷ്ത സീരിയലിലെ സഹതാരമായിരുന്നു അങ്കിത. 2016 വരെ ഇരുവരും പ്രണയത്തിലുമായിരുന്നു. സുശാന്തിെൻറ കാമുകി റിയ ചക്രബർത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിതയുടെ ട്വീറ്റ്.
'അന്വേഷണ ഏജൻസികൾ സത്യം എന്തായാലും പുറത്തുകൊണ്ടുവരും. ഒരു ഇന്ത്യൻ പൗര എന്ന നിലയിലും മഹാരാഷ്ട്രക്കാരി എന്ന നിലയിലും സംസ്ഥാന സർക്കാറിലും പൊലീസിലും കേന്ദ്ര അേന്വഷണ ഏജൻസികളിലും ഞാൻ വിശ്വാസം അർപ്പിക്കുന്നു. സുശാന്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന് മാത്രമാണ് താൻ മുന്നോട്ടുവരുന്നത്. 2016 വരെയുള്ള സുശാന്തിനെക്കുറിച്ചും അദ്ദേഹത്തിെൻറ മാനസികാവസ്ഥയെക്കുറിച്ചും വിവരിക്കുന്നതിന് മാത്രമാണ് ഇത്' -അങ്കിത ട്വീറ്റ് ചെയ്തു.
ഇേപ്പാൾ അറസ്റ്റിലായ നടിയും സുശാന്തും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവർ ഒരിക്കലും സുശാന്തിെന മയക്കുമരുന്ന് ഉപയോഗിക്കാൻ അനുവദിക്കരുതായിരുന്നു. അവർക്ക് സുശാന്തിെൻറ മാനസികാരോഗ്യവും വിഷാദവുമായി ബന്ധപ്പെട്ട് വ്യക്തമായ അറിവുണ്ടായിരുന്നു. പൊതു സമൂഹത്തോട് അവർ അത് വിളിച്ചുപറയുകയും ചെയ്തു. വിശാദരോഗിയായ ഒരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ അനുവദിക്കണമായിരുന്നോ. അതെങ്ങനെയാണ് സഹായകമാകുക -അങ്കിത ചോദിച്ചു. സുശാന്തിെൻറ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവർ ഡോക്ടർമാരോടൊപ്പം പരിശ്രമിച്ചുവെന്ന് പറയുന്നു. അതിനൊപ്പം അവർ മയക്കുമരുന്ന് മാഫിയയെക്കൂടി ഏകോപിപ്പിച്ചതായും അങ്കിത കുറ്റെപ്പടുത്തി.
ജൂൺ14നാണ് ബാന്ദ്രയിലെ വീട്ടിൽ സുശാന്തിെന മരിച്ച നിലയിൽ കെണ്ടത്തിയത്. മുൻ കാമുകിയായ റിയ ചക്രബർത്തിയാണ് സുശാന്തിെൻറ മരണത്തിന് ഉത്തരവാദി എന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിയക്കും സഹോദരനും സുശാന്തിെൻറ മാനേജർക്കും അടക്കും മയക്കുമരുന്ന് മാഫിയ ബന്ധം കണ്ടെത്തുകയും മൂവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.