സുശാന്തിൻെറ മരണം; സി.ബി.ഐ അന്വേഷണം ആവശ്യ​െപ്പട്ട്​ പിതാവ്​, നിർദേശം നൽകി ബിഹാർ മുഖ്യമന്ത്രി

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുതിൻെറ മരണത്തിൽ സി.ബി.ഐ ​അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ പിതാവ്​. സുശാന്തിൻെറ പിതാവ്​ കെ.കെ. സിങ്ങ്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറുമായി സംസാരിച്ചു.

ബിഹാർ, മഹാരാഷ്​ട്ര പൊലീസിൻെറ പോരാട്ടത്തിൽ കേസ്​ അന്വേഷണം താറുമാറായതായി കുടുംബ അഭിഭാഷകൻ പറഞ്ഞു. സുശാന്തിൻെറ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന്​ നിതീഷ്​ കുമാർ അറിയിച്ചിരുന്നു.

പിതാവ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന്​ ബിഹാർ സർക്കാർ സി.ബി.ഐ അന്വേഷണത്തിന്​ ​ശിപാർശ ചെയ്​തു. സുശാന്തിൻെറ കുടുംബത്തിൻെറ സമ്മതം ലഭിച്ച സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്​ നിർദേശിക്കുന്നതായി ബിഹാർ മുഖ്യമ​ന്ത്രി നിതീഷ്​ കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

മകൻെറ ജീവൻ അപകടത്തിലാണെന്ന പരാതിയിൽ ബാന്ദ്ര പൊലീസ്​ ഒന്നും ചെയ്​തില്ലെന്ന്​ പിതാവ്​ ആരോപിച്ചിരുന്നു. സുശാന്തിൻെറ ജീവന്​ ഭീഷണിയുണ്ടെന്ന്​ ഭയപ്പെട്ടിരുന്നു. ഫെബ്രുവരി 25ന്​ ബാന്ദ്ര പൊലീസ്​ സ്​റ്റേഷനിൽ ത​ൻെറ കുടുംബം രേഖാമൂലം പരാതി നൽകുകയായിരുന്നുവെന്നും കെ.കെ. സിങ്​ പറഞ്ഞു. സുശാന്തിൻെറ പിതാവിൻെറ അവകാശ വാദം നിഷേധിച്ച്​ മുംബൈ പൊലീസ്​ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Sushant Singh Rajput death father KK Singh requests CBI probe to Bihar CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.