സുശാന്തിൻെറ മരണം; സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ട് പിതാവ്, നിർദേശം നൽകി ബിഹാർ മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിൻെറ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ്. സുശാന്തിൻെറ പിതാവ് കെ.കെ. സിങ്ങ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചു.
ബിഹാർ, മഹാരാഷ്ട്ര പൊലീസിൻെറ പോരാട്ടത്തിൽ കേസ് അന്വേഷണം താറുമാറായതായി കുടുംബ അഭിഭാഷകൻ പറഞ്ഞു. സുശാന്തിൻെറ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് നിതീഷ് കുമാർ അറിയിച്ചിരുന്നു.
പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിഹാർ സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. സുശാന്തിൻെറ കുടുംബത്തിൻെറ സമ്മതം ലഭിച്ച സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിർദേശിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
മകൻെറ ജീവൻ അപകടത്തിലാണെന്ന പരാതിയിൽ ബാന്ദ്ര പൊലീസ് ഒന്നും ചെയ്തില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. സുശാന്തിൻെറ ജീവന് ഭീഷണിയുണ്ടെന്ന് ഭയപ്പെട്ടിരുന്നു. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ തൻെറ കുടുംബം രേഖാമൂലം പരാതി നൽകുകയായിരുന്നുവെന്നും കെ.കെ. സിങ് പറഞ്ഞു. സുശാന്തിൻെറ പിതാവിൻെറ അവകാശ വാദം നിഷേധിച്ച് മുംബൈ പൊലീസ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.