മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച മയക്കുമരുന്ന് കേസിൽ സുശാന്തിെൻറ സുഹൃത്ത് സിദ്ധാർഥ് പിതാനി അറസ്റ്റിൽ. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത സിദ്ധാർഥിനെ മുംബൈയിൽ എത്തിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്രിയേറ്റീവ് കണ്ടൻറ് മാനേജരാണ് സിദ്ധാർഥ്. ബന്ധ്രയിലെ അപാർട്ട്മെൻറിൽ സുശാന്തിനൊപ്പമായിരുന്നു സിദ്ധാർഥിെൻറയും താമസം. സുശാന്തിനെ ജൂൺ 14ന് മരിച്ചനിലയിൽ ആദ്യം കണ്ടെത്തിയവരിൽ സിദ്ധാർഥും ഉൾപ്പെടും.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കേസിൽ സിദ്ധാർഥ് ഉൾപ്പെട്ടതായി കണ്ടെത്തിയെന്നും തുടർന്നാണ് അറസ്റ്റെന്നും അധികൃതർ അറിയിച്ചു.
ഒരു പൊതു സുഹൃത്തിലൂടെയാണ് സുശാന്തിനെ പരിചയപ്പെടുന്നതെന്നും രണ്ടുപേരും തമ്മിൽ സുഹൃത്തുക്കളാകുകയായിരുന്നുവെന്നും സിദ്ധാർഥ് പറഞ്ഞു. നടി റിയ ചക്രബർത്തിയെ അറിയില്ലെന്നും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തങ്ങൾ ഇരുവരും സംസാരിച്ചിട്ടില്ലെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് ലോക്ഡൗൺ സമയത്ത് താൻ സുശാന്തിനൊപ്പമായിരുന്നു താമസം. സുശാന്ത് മരിക്കുന്നതിന് ഒരു രാത്രി മുമ്പ് രാത്രി ഒരു മണിയോടെയാണ് അവസാനമായി കണ്ടതെന്നും സിദ്ധാർഥ് പൊലീസിനോട് പറഞ്ഞു. ജൂൺ 14നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.