ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്‍കുന്നത്തി​​െൻറ മരുമകന്‍

പൊന്‍കുന്നം: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്‍കുന്നത്തി​​​െൻറ മരുമകന്‍.  പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗം ജസി ജോര്‍ജാണ് മോഡിയുടെ ഭാര്യ. ഗവേഷണ പഠനകാലത്ത് സഹപാഠിയായിരുന്നു ജസി ജോര്‍ജ്. 1987ലായിരുന്നു വിവാഹം. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പൊന്‍കുന്നം അഴീക്കല്‍ എ.സി. ജോര്‍ജി​​െൻറയും റോസിയു​െടയും മകളാണ് ജസി.

വര്‍ഷങ്ങളായി മുംബൈയില്‍ താമസമായിരുന്നു ജോര്‍ജി​​െൻറ കുടുംബം. ഇക്കാലയളവിലാണ് മോഡിയും ജസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പൊന്‍കുന്നത്ത് തറവാട്ടുവീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ജസി ജോര്‍ജി​​െൻറ അച്ഛ​​െൻറ ഇളയ സഹോദരന്‍ എ.സി. ജോണി​​െൻറ മകന്‍ ജോര്‍ജാണ്. വാഴൂര്‍ 17-ാം മൈലില്‍ അച്ഛ​​െൻറ സഹോദരിയുടെ  മക്കളായ മറ്റത്തില്‍ മോഹന്‍ തോമസ്, രാജന്‍ തോമസ്, ബാബു തോമസ്, ബോബന്‍ തോമസ് എന്നിവരും  താമസിക്കുന്നുണ്ട്. മോഡി കഴിഞ്ഞതവണ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊന്‍കുന്നത്തുമുള്ള ബന്ധു വീടുകളിലെത്തിയിരുന്നു. ഭാര്യാപിതാവി​​െൻറ സഹോദരീപുത്രനായ ജേക്കബ് റസ്‌കി​​െൻറ കഞ്ഞിക്കുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്.

 

Tags:    
News Summary - Sushil Modi have kerala connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.