സോചി: ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. സോചിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ ഉഭയകക്ഷി ചർച്ച നടത്തും.
ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയുടെ പ്രിലിമിനറി സെക്ഷനിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി അന്നേ ദിവസം റഷ്യൻ പ്രധാനമന്ത്രി ദിമ്രിതി മെദ് വദേവുമായി കൂടിക്കാഴ്ച നടത്തും. ഡിസംബർ രണ്ടിന് സുഷമ ഇന്ത്യയിലേക്ക് മടങ്ങും. നവംബർ 30 മുതൽ ഡിസംബർ ഒന്നു വരെ റഷ്യയിലെ സോചിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക.
അതേസമയം, ജൂണിൽ ഖസാകിസ്താൻ തലസ്ഥാനമായ അസ്താനയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സംഘർഷം തുടരുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വാർത്തയുണ്ട്.
എസ്.സി.ഒ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ റഷ്യയും പാകിസ്താനെ ചൈനയുമാണ് പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.